Monday, February 21, 2011

ഒരു യാത്രമൊഴി....

ഞാനില്ലെങ്കിലും പൂക്കള്‍ വിരിയും... കിളികള്‍ പാടും... പുഴകള്‍ പായും...
രാത്രിയും പകലും ഉണ്ടാവും...ഋതുക്കള്‍ മാറി മാറി വരും...
പങ്കു വെയ്ക്കപെട്ട ഹൃദയങ്ങളിലെ നഷ്ടമാകുന്ന സൌഹൃദത്തിന്‍റെ ശൂന്യത പടര്‍ന്നു കയറു.
ഞാന്‍ എന്‍റെ സ്വര്‍ഗം ഇവിടെ ഉപേക്ഷിക്കുന്നു.
                                                      എന്‍റെ  ആത്മാവുമായി  അലിഞ്ഞു   ചേര്‍ന്ന,         വളര്‍ന്ന   ചുറ്റുപാടിനെ
ഞാനിവിടെ ഉപേക്ഷിക്കുന്നു.
അവയില്‍ നിന്ന് എന്നെ  പറിച്ച് എടുക്കുമ്പോള്‍ അടര്‍ന്നു പോകുന്നതെല്ലാം എന്‍റെ നഷ്ട സ്വപ്നങ്ങളാണ്, എന്‍റെ ശീലങ്ങളാണ്, എന്‍റെ മനസ്സിന്റെ കുളിര്‍മ്മയാണ്‌... 
ഇനി എന്നിലെ സഞ്ചാരി ഉണരട്ടെ !!
കണ്ണും കാതും തുറന്നു വച്ചൊരു യാത്ര.   
ഞാനിവിടെ ബാക്കി വച്ചതെല്ലാം മറ്റൊരു തുടര്‍ച്ചക്കായ്-
എന്നെ കാത്തിരിക്കും എന്ന വിശ്വാസത്തോടെ,
ഞാന്‍ പോകുന്നു................................

5 comments:

  1. എങ്ങോട്ടാണ് കൂട്ടുകാരാ ഈ നല്ല വാക്കുകള്‍ വച്ച് നീങ്ങിയൊരു യാത്ര....ഇനിയും കേള്‍ക്കണംന്താങ്കളെ...വരാമിനിയുമിവിടെ....

    ReplyDelete
    Replies
    1. angane oru mahaa yaathrayk appuram veendum thirichetthunnu..............ee comment ellaam kandath ipozh aan.........ente ormmakale vaayichedukkaan vilappetta samayam thanna kootukaara nanni............

      Delete
  2. പുറപ്പെടാന്‍ വരട്ടെ... സമയമായില്ല

    ReplyDelete